തിരുവനന്തപുരം : തിരുവനന്തപുരത്ത് നവവധു ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്തു. പ്രഭാകരൻ – ഷൈലജ ദമ്പതികളുടെ മകള്‍ സോന(22)യെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി വിപിന്റെ ഭാര്യയാണ്. 15 ദിവസം മുൻപാണ് സോനയുടെ വിവാഹം കഴിഞ്ഞത്.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം.