സംസ്ഥാനത്ത് ജൂലൈ മാസത്തെ റേഷൻ വിതരണത്തിന് തുടക്കമായി

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു. ജൂണ്‍ മാസത്തിലെ റേഷൻ വിതരണം ജൂലൈ ഒന്ന് വരെ നടന്നിരുന്നു. ഇത് പൂര്‍ത്തിയായതോടെയാണ് ജൂലൈയിലെ റേഷൻ വിതരണം ആരംഭിച്ചത്.ഇത്തവണ വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന അരി വിഹിതം വെട്ടിക്കുറച്ചിട്ടുണ്ട്. വെള്ള കാര്‍ഡിന് ഈ മാസം 10.90 രൂപ നിരക്കില്‍ 7 കിലോ അരിയാണ് ലഭിക്കുക. മട്ട അരി, പച്ചരി, പുഴുക്കലരി എന്നിവ ഉള്‍പ്പെടെയാണ് ഈ അളവ്.അരി വിഹിതത്തില്‍ താലൂക്കടിസ്ഥാനത്തില്‍ നേരിയ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതാണ്. കഴിഞ്ഞ രണ്ട് മാസങ്ങളായി 10 കിലോ അരിയാണ് വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ലഭിച്ചിരുന്നത്. ഈ അളവാണ് ഇത്തവണ 7 കിലോയായി വെട്ടിക്കുറച്ചത്. മറ്റ് കാര്‍ഡ് ഉടമകള്‍ക്കുള്ള അരി വിഹിതത്തില്‍ വ്യത്യാസമില്ല. അതേസമയം, വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് സ്റ്റോക്ക് അനുസരിച്ച്‌ മാത്രമാണ് ആട്ട ലഭിക്കുകയുള്ളൂ.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nineteen − 9 =