തൃശ്ശൂര്‍: തൃശ്ശൂരില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പൂമംഗലം അരിപ്പാലത്ത് മീന്‍ പിടിക്കുന്നതിനിടെ തോട്ടില്‍ കാല്‍ വഴുതിവീണാണ് വിദ്യാര്‍ത്ഥി മരിച്ചത്.പടിയൂര്‍ സ്വദേശി വെറോണി ആണ് മരിച്ചത്. 20 വയസായിരുന്നു.വെറോണിയും മൂന്ന് സുഹൃത്തുക്കളുമായി അരിപ്പാലത്ത് പതിനൊന്നാം ചാലില്‍ ചൂണ്ടയിടുന്നതിനായി എത്തിയതായിരുന്നു. കാല്‍വഴുതി വീണ വെറോണിനെ സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കില്ലും കഴിഞ്ഞില്ല.