മധ്യപ്രദേശ് : മധ്യപ്രദേശിലെ സിധി ജില്ലയില്‍ ആദിവാസിയുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. സംഭവത്തില്‍ സി.ബി.ഐ.അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതി ന്യൂനപക്ഷവിഭാഗത്തില്‍നിന്നായാലേ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയുള്ളൂ എന്നും ചോദിച്ചു. പിന്നാലെ പ്രതി പ്രവേശ് ശുക്ലയുടെ വീട് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.
ചവിട്ടുപടിയിലിരിക്കുന്നയാളുടെ മുഖത്തും ശരീരത്തിലും സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേശ് ശുക്ല മൂത്രമൊഴിക്കുന്ന വീഡിയോ ചൊവ്വാഴ്ച സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി. ബി.ജെ.പി. എം.എല്‍.എ. കേദാര്‍ നാഥ് ശുക്ലയുടെ മണ്ഡലത്തിലെ പ്രതിനിധിയും യുവമോര്‍ച്ച ഭാരവാഹിയുമാണ് പ്രവേശ് ശുക്ലയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു.