കട്ടപ്പന: ഇടുക്കിയിലെ വാഴവരയില്‍ വാറ്റു കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വാറ്റുചാരായത്തിനൊപ്പം നാടൻ തോക്കുകളും പിടികൂടി.വാറ്റു കേന്ദ്രം നടത്തിയിരുന്ന കാഞ്ചിയാര്‍ സ്വദേശി കൊച്ചു ചേന്നാട്ട് ബിബിൻസ് അറസ്റ്റിലായി.ഇയാള്‍ സ്ഥിരമായി വാറ്റ് ചാരായം വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോന്‍റെ പ്രത്യേക സ്‌ക്വാഡ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
പരിശോധനയില്‍ വാഴവരയിലുള്ള ഏലത്തോട്ടത്തിലെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വീടിനുള്ളില്‍ നിന്നാണ് ലൈസൻസില്ലാത്ത രണ്ട് നാടൻ തോക്കുകളും, രണ്ട് ലിറ്റര്‍ വാറ്റ് ചാരായവും, അൻപത് ലിറ്റര്‍ കോടയും കണ്ടെടുത്തത്.ബിബിൻസ് തോക്കുകള്‍ ഉപയോഗിച്ച് മൃഗവേട്ട നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.