മലപ്പുറം: മുണ്ടുപറമ്പില്‍ വാടക വീട്ടില്‍ നാലംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ കാരാട്ടുകുന്നുമ്മല്‍ വീട്ടില്‍ സബീഷ്, ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ്, ശ്രീവര്‍ദ്ധൻ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.സബീഷിനെയും ഷീനയേയും രണ്ട് മുറികളിലായി തൂങ്ങിമരിച്ച നിലയിലും കുട്ടികളെ വിഷം കഴിച്ച് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം ദമ്പതികള്‍ തൂങ്ങിമരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
ബന്ധുക്കള്‍ ദമ്പതികളെ പല തവണ ഫോണില്‍ വിളിച്ചിരുന്നു. കിട്ടാതായതോടെ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസെത്തുമ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. പിറക് വശത്തെ ഗ്രില്‍ വഴിയാണ് അകത്തുകടന്നത്. മരണകാരണം വ്യക്തമല്ല. സബീഷ് ഒരു ധനകാര്യസ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.