തിരുവനന്തപുരം :ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പാർട്ടി നാട്ടിൽ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് അനന്തപുരി ആശുപത്രിയുടെ ചെയർമാനും ഐ എം എ മുൻ പ്രസിഡന്റുമായ ഡോക്ടർ മാർത്താണ്ഡ പിള്ള അഭിപ്രായപ്പെട്ടു. പെരുന്താന്നി വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഖാഇദേ മില്ലത്ത് ആസ്ഥാന മന്ദിര നിർമ്മാണത്തിന്റെ ബ്രോഷർ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . മുസ്ലിം ലീഗ് പാർട്ടിക്ക് പാണക്കാട് തങ്ങൾ കുടുംബം നേതൃത്വം നൽകുന്നതിൽ നമുക്ക് അഭിമാനിക്കാം. മതസൗഹാർദ്ദം ഊട്ടി ഉറപ്പിക്കുന്നതിന് കേരളത്തിൽ മുന്നിൽ നിൽക്കുന്നത് ആ കുടുംബമാണെന്നും അവരുമായി തനിക്ക് നല്ല ബന്ധമാണുള്ളത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . വാർഡ് പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ അധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി കലാപ്രേമി മാഹിൻ ,വൈസ് പ്രസിഡണ്ട് പൂഴനാട് സുധീർ , കെ. നസീർ തുടങ്ങിയർ പങ്കെടുത്തു. പി.മാ ഹീൻ സ്വാഗതവും നസീർ നന്ദിയും രേഖപ്പെടുത്തി.