മൂവാറ്റുപുഴ: ഭര്‍തൃമാതാവിനെ വെട്ടികൊലപ്പെടുത്തിയെന്ന സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍. നീലന്താനത്ത് അമ്മിണി(82) കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കജം ആണ് അറസ്റ്റിലായത്.ഞായറാഴ്ച രാത്രി 10 മണിയോടെ ആമ്പല്ലൂര്‍ ലക്ഷംവീട് കോളനിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പൊലീസ് പറയുന്നത്: ഭര്‍തൃമാതാവായ അമ്മിണിയെ വെട്ടിക്കൊന്നതിന് ശേഷം മരുമകള്‍ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് എല്ലാവരും ഓടിയെത്തി. അമ്മിണിയെ മൂവാറ്റുപുഴ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അതേസമയം, കൊലപാതകത്തിന് മറ്റേതെങ്കിലും ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. നിലവില്‍ മൃതദേഹം മൂവാറ്റുപുഴ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.