മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കളിപ്പാട്ടത്തിനുളളില്‍ ഒളിപ്പിച്ചുകടത്തിയ സ്വര്‍ണം പിടികൂടി കളിപ്പാട്ടങ്ങള്‍ക്കിടെയില്‍ കടത്താന്‍ ശ്രമിച്ച 899.96 ഗ്രാം സ്വര്‍ണമാണ് കണ്ണൂര്‍ എയര്‍പോര്‍ട്ട് പൊലിസ് പിടികൂടിയത്.ദുബായിയില്‍ നിന്നുമെത്തിയ കോഴിക്കോട് കുറിഞ്ഞാലിയോട് മുയിപ്ര സ്വദേശിയായ പുതിയേടത്ത് വീട്ടില്‍ മനാഫാ(36)ണ് പിടിയിലായത്.
വിമാനത്താവളത്തില്‍ നിന്നും ചെക്ക് ഔട്ട് കഴിഞ്ഞു പുറത്തിറങ്ങിയ ഇയാളെ എയര്‍ പോര്‍ട്ട് പൊലിസ്‌നിരീക്ഷിക്കുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലിസ് പരിശോധന നടത്തിയതില്‍ കളിപാട്ടങ്ങളില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു.