തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിക്കുക. നാളെ അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനത്തിന് ഇന്ന് വിലക്കില്ല. അതേസമയം ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ തീരമേഖലയില്‍ ഉള്ളവര്‍ പ്രത്യേക ജാഗ്രത പലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കില്‍ കൂടിയും കനത്ത വെള്ളക്കെട്ട് തുടരുന്നതിനാല്‍ സംസ്ഥാനത്ത് വിവിധ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കുട്ടനാട് താലൂക്കില്‍ വിവിധ പാടശേഖരങ്ങളില്‍ മടവീഴ്ച മൂലം നിലവില്‍ ഏകദേശം പൂര്‍ണ്ണമായും വെളളക്കെട്ട് രൂക്ഷമാണ്. ഈ സാഹചര്യത്തിലും കുട്ടനാട് താലൂക്കിലെ മിക്ക സ്‌കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലും ഇന്ന് കുട്ടനാട് താലൂക്കില്‍ സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും ടൂഷന്‍ സെന്ററുകള്‍ക്കും അംഗന്‍വാടികള്‍ക്കും ഉള്‍പ്പെടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.