കല്‍പ്പറ്റ: വയനാട് വിദ്യാര്‍ഥിയുടെ മൊബൈല്‍ പൊട്ടിത്തെറിച്ചു. വയനാട് ജില്ലയിലെ മടക്കിമലയില്‍ ആണ് സംഭവം. ഒഴക്കല്‍ കുന്നില്‍ താമസിക്കുന്ന നെല്ലാംങ്കണ്ടി ഷംസുദ്ദീൻ ലത്വീഫിയുടെ മകൻ സിനാന്‍റെ ഫോണാണ് പൊട്ടിത്തെറിച്ചത്.ഉറങ്ങുന്നതിനിടെ അടുത്തിരുന്ന ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
പെട്ടെന്നൊരു ശബ്ദം കേട്ടാണ് സിനാൻ ഉണര്‍ന്നത്. ഫോണില്‍ നിന്നും ശബ്ദം കേട്ട ഉടനെ മൊബൈല്‍ വലിച്ചു ദൂരത്തേക്ക് എറിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി.
രണ്ടു വര്‍ഷം മുമ്പ് വാങ്ങിയ റെഡ്മി നോട്ട് 7 പ്രോ എന്നാ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ചതിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.