ആലപ്പുഴ എക്‌സൈസ് ഇൻറലിജൻസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇൻറലിജൻസും, കുട്ടനാട് റേഞ്ച് പാര്‍ട്ടിയുമായി നീലംപേരൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ മാരക രാസ ലഹരിയായ 18.053 ഗ്രാം എം.ഡി.എം.എ പിടികൂടി.ഇതുമായി ബന്ധപ്പെട്ട് നീലംപേരൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പുഞ്ചയില്‍ വീട്ടില്‍ ബിബിൻ ബേബി (26)യെ അറസ്റ്റ് ചെയ്തു. ഇയാള്‍ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. ബാംഗ്ലൂര്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എം.ഡി.എം.എ വാങ്ങിയതിനു ശേഷം കുട്ടനാട്ടില്‍ എത്തിച്ച് വലിയ നിരക്കില്‍ വിറ്റഴിക്കുകയായിരുന്നു എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ബിബിെൻറ കൈയ്യില്‍ നിന്നും 3000 രൂപയും എക്‌സൈസ് കണ്ടെടുത്തു.ചെറിയ പുസ്തകത്തില്‍ മയക്കുമരുന്ന് വാങ്ങിയവരുടെയും, പണം നല്‍കുവാൻ ഉള്ളവരുടെയും വിവരം എഴുതി സൂക്ഷിച്ചായിരുന്നു ഇയാള്‍ മയക്കുമരുന്ന് കച്ചവടം നടത്തിവന്നിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു.