വളപട്ടണം : കണ്ണൂരില്‍ വീണ്ടും കൊലക്കത്തിയില്‍ ഒരാള്‍ കൂടി പിടഞ്ഞുമരിച്ചു. മയ്യില്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കാട്ടാമ്പള്ളി കൈരളി ബാറില്‍ യുവാവ് കുത്തേറ്റ് മരിച്ചു.ചിറക്കല്‍ കീരിയാട് ബുഖാരി മസ്ജിദിന് സമീപം തോട്ടോന്‍ മുസ്തഫയുടെ മകന്‍ ടി.പി.റിയാസാണ്(43)മരിച്ചത്.വ്യാഴാഴ്ച്ച രാത്രി പന്ത്രണ്ടുമണിയോടെ വാക്ക് തര്‍ക്കത്തിനിടെ കത്തി കൊണ്ട് റിയാസിന് വയറിന് കുത്തേല്‍ക്കുകയായിരുന്നു. അതീവഗുരുതരമായ നിലയില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിയാസ് വെളളിയാഴ്ച്ച പുലര്‍ച്ചെയാണ് മരിച്ചത്.പ്രതിയെന്നു സംശയിക്കുന്ന ജിം നിസാമെന്നയാള്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.സംഭവത്തില്‍ മയ്യില്‍ പൊലിസ് കേസെടുത്തു.മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് അക്രമത്തിന് ഇടയാക്കിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.