വൈക്കം: ഇടയാഴത്ത് തെരുവുനായയുടെ ആക്രമണത്തില്‍ ആശുപത്രി ജീവനക്കാരിക്ക് പരിക്ക്. ഇടയാഴം സി.എച്ച്.സിയിലെ ശുചീകരണ ജീവനക്കാരിക്കാണ് കടിയേറ്റത്.ഞായറാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. ആശുപത്രിയുടെ പ്രധാന ഗേറ്റ് തുറക്കുന്നതിനിടെ ജീവനക്കാരി സുജക്കാണ് നായുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റത്.