കൊല്ലം : സ്കൂട്ടറില്‍ സഞ്ചരിച്ച് എംഡിഎംഎ വില്പന നടത്തിയ യുവാവിനെ പോലീസ് പിടികൂടി. ചാത്തന്നൂര്‍ കാരംകോട് വരിഞ്ഞം കുളന്തുങ്കര വീട്ടില്‍ റിൻസണ്‍.ആര്‍.എഡിസണ്‍ ആണ് പിടിയിലായത്.രണ്ടു ദിവസം മുമ്ബ് കുണ്ടറയില്‍ 82 ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കള്‍ പിടിയിലായിരുന്നു. ഈ കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ വിവരശേഖരണത്തിന് ഒടുവിലാണ് ഇയാളെ പിടികൂടിയത്. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി എം.എല്‍.സുനിലിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ ഡാൻസാഫ് ടീമും കല്ലട പോലീസും വാഹനപരിശോധന നടത്തിയിരുന്നെങ്കിലും വൈകുന്നേരം അഞ്ചിനാണ് പ്രതി പിടിയിലായത്.
സ്കൂട്ടറില്‍ എംഡിഎംഎയുമായി ചില്ലറ വില്പനയ്ക്കായി വരവേയാണ് ഇയാള്‍ പിടിയിലായത്.