ചണ്ഡിഗഡ്: പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി 18 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍.ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലാണ് സംഭവം.കുല്‍വീന്ദര്‍ സിംഗ് (41) ആണ് പിടിയിലായത്. ഹരിയാനയിലെ ഫിറോസാബാദ് സ്വദേശിയാണ് ഇയാള്‍. 2005 ജനുവരിയില്‍ ബുന്ദിയിലെ സദര്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് അഞ്ച് കൂട്ടാളികളുമായി ചേര്‍ന്ന് ഇയാള്‍ 34,000 രൂപ കൊള്ളയടിച്ചിരുന്നു. കേസില്‍ മറ്റെല്ലാ പ്രതികളെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും സിംഗ് 18 വര്‍ഷമായി ഒളിവിലായിരുന്നു.രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ആറുമാസം മുമ്പാണ് സിംഗിനെ കണ്ടെത്താൻ പോലീസ് ശ്രമംതുടങ്ങിയത്. പോലീസുകാര്‍ പ്രതിയുടെ സഹോദരിയെ കണ്ടെത്തുകയും അയാളുടെ ഫോണ്‍ നമ്പര്‍ മേടിച്ചെടുക്കുകയും ചെയ്തു.
പിന്നീട് ഹരിയാനയിലെ ഝജ്ജര്‍ ജില്ലയിലെ ലോഹരി ഗ്രാമത്തില്‍ സിംഗ് ഉണ്ടെന്ന് കണ്ടെത്തി. ഇവിടെ ഭക്ഷണശാല നടത്തി വരികയായിരുന്നു ഇയാള്‍. വ്യാജ മേല്‍വിലാസത്തില്‍ കഴിഞ്ഞിരുന്ന ഇയാള്‍ മറ്റൊരാളുടെ സിംഗ് കാര്‍ഡ് ആണ് ഉപയോഗിച്ചിരുന്നത്. ഞായറാഴ്ച, ഭക്ഷണശാലയില്‍ കൻവാര്‍ യാത്രികരെന്ന വ്യജേന എത്തിയ പോലീസുകാര്‍ ഇയാള്‍ തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ചതിന് ശേഷം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.