ജയ്പൂര്‍: രാജസ്ഥാനില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.അര മണിക്കൂറിനിടെയായിരുന്നു മൂന്ന് ഭൂചലനങ്ങളുമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ട്വീറ്റ് ചെയ്തു.പുലര്‍ച്ചെ 4.09നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്.
റിക്ടര്‍ സ്‌കെയില്‍ 4.4 ആണ് ഇതിന് തീവ്രത രേഖപ്പെടുത്തിയത്. 4.22നും മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം 4.25നും തുടര്‍ ചലനങ്ങളുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ട്വീറ്റ് ചെയ്തു.