മാവേലിക്കര : ചിക്കന്‍ വാങ്ങാനെന്ന വ്യാജേനയെത്തി കടയില്‍ നിന്നും പണം കവരുന്ന പ്രതി പിടിയില്‍. പത്തനംതിട്ട മെഴുവേലി ഇലവുംതിട്ട പാന്തോട്ടത്തില്‍ റിനു റോയി (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെ മാങ്കാംകുഴിയിലുള്ള കോഴിക്കടയില്‍ നിന്നും മോഷണം നടത്തി മുങ്ങവെയാണ് ഇയാള്‍ കുറത്തികാട് പോലീസിന്റെ പിടിയിലാകുന്നത്. ഇയാളില്‍ നിന്നും മോഷ്ടിച്ച പണം കണ്ടെത്തി.
വിവിധ പ്രദേശങ്ങളിലെ ചിക്കന്‍ കടകളില്‍ സമാന രീതിയിലുള്ള മോഷണം നടന്നതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡിവൈഎസ്പി, എം കെ ബിനുകുമാറിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് നിരീക്ഷണം നടത്തി വരികെയാണ് ഇയാള്‍ പിടിയിലാകുന്നത്.