തിരുവനന്തപുരം: പൊന്മുടി രണ്ടാം വളവില്‍ കാര്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡില്‍ നിന്നും നാലടി താഴ്ചയിലേക്ക് വീണു.രണ്ടു കുട്ടികള്‍ക്ക് പരിക്കുപറ്റി.ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. വെങ്ങാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ചയായതിനാല്‍ പൊന്മുടിയിലേക്ക് നിരവധിപ്പേരാണ് വിനോദയാത്ര പോയത്. അതിനിടെയാണ് അപകടം സംഭവിച്ചത്.എന്നാല്‍ കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.