റാന്നി: കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പഴവങ്ങാടി മുക്കാലുമണ്‍ പനച്ചിമൂട്ടില്‍ ജെബിൻ, റാന്നി തെക്കേപ്പുറം സ്വദേശികളായ അഭിലാഷ്, റിജോ എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച ഉച്ചക്ക് 12.30-ന് സംസ്ഥാനപാതയില്‍ റാന്നി മന്ദിരം വാണിയംപറമ്ബില്‍ പടിയില്‍ ആണ് അപകടം. പത്തനംതിട്ട ഭാഗത്തു നിന്ന് റാന്നിക്ക് വന്ന കാറും എതിരെ പോയ കാറുമാണ് കൂട്ടിയിടിച്ചത്. മഴ കാരണം ബ്രേക്ക് പിടിച്ചിട്ടും നില്‍ക്കാതെ നിയന്ത്രണം വിട്ട് കാറിലും പിന്നീട് സമീപത്തെ മതിലിലും ഇടിക്കുകയായിരുന്നു.പ്രഥമ ശുശ്രൂഷ നല്‍കിയശേഷം അഭിലാഷിനെയും റിജോയെയും തിരുവല്ല സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.