തിരുവനന്തപുരം: വലിയതുറയില്‍ ഗുണ്ടയെ പിടികൂടാനെത്തിയ രണ്ട് പൊലീസുകാര്‍ക്ക് കുത്തേറ്റു. വലിയതുറ സ്റ്റേഷനിലെ എസ് ഐമാരായ അജേഷ്, ഇന്‍സമാം എന്നിവര്‍ക്കാണ് കുത്തേറ്റത്.കൊച്ചുവേളി മാധവപുരം സ്വദേശി ജാംഗോ കുമാര്‍ എന്ന അനില്‍കുമാറാണ് (40) പൊലീസിനെ ആക്രമിച്ചത്. ഹോട്ടല്‍ ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഇയാളെ പിടികൂടാന്‍ എത്തിയപ്പോഴാണ് പ്രതി പൊലീസുകാരേയും ആക്രമിച്ചത്.ഗുണ്ടാ ആക്രമണക്കേസില്‍ ജയിലിലായിരുന്ന അനില്‍കുമാര്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയത്. ഇന്നലെ വേളിക്ക് സമീപം ഹോട്ടല്‍ നടത്തുന്ന നസീറിനെ (52) അനില്‍കുമാര്‍ ഇടതുകൈയില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.