ത്യശൂര്‍: ആനപ്പാന്തം ആദിവാസി കോളനിയില്‍ ഭാര്യയെ തലയ്ക്കടിച്ചുകൊന്ന ഭര്‍ത്താവ് അറസ്റ്റില്‍. രണ്ട് ദിവസം മുന്‍പാണ് ആനപ്പാന്തം കോളനിയിലെ ഗീതയെ തലയ്ക്ക് മാരകമായി മുറിവേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ് സുരേഷിനെ കാണാതായിരുന്നു. തുടര്‍ന്ന് പോലീസിന്റെ അന്വേഷണത്തില്‍ സുരേഷ് വനത്തിനുള്ളിലേക്ക് കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടെത്തിയിരുന്നു. അതിനിടെ, സുരേഷ് കോളനിയിലെ ആള്‍താമസമില്ലാത്ത ഒരു വീട്ടില്‍ ഇടയ്ക്ക് വരുന്നതായി വിവരം ലഭിച്ചതോടെ രാത്രി വീട് വളഞ്ഞ് പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നൂ. മദ്യപാനത്തിനിടെയുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സുരേഷ് പോലീസിനോട് സമ്മതിച്ചു. ബന്ധുവീട്ടില്‍ വച്ച് ഇരുവരും മദ്യപിച്ചിരുന്നു. ഇതിനിടയില്‍ വഴക്കുണ്ടായി. വീട്ടിലേക്ക്മടങ്ങുന്നതിനിടെ അവിടെനിന്നും ഒരു വടിവാള്‍ സുരേഷ് കൈക്കലാക്കി. വരുന്ന വഴിക്ക് വഴക്കുണ്ടാവുകയും ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നുവെന്ന് സുരേഷ് പറഞ്ഞു.