മണ്ണഞ്ചേരി: ആലപ്പുഴ കലവൂര്‍ ജംഗ്ഷനു സമീപം ദേശീയ പാതയില്‍ കാറിടിച്ച് യുവാവ് മരിച്ചു. മണ്ണഞ്ചേരി പടിഞ്ഞാറ് ഉന്നരികാട് ഷമീര്‍ (45) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം.പെട്ടിഓട്ടോ ഡ്രൈവറായ ഷമീര്‍ കലവൂര്‍ ജംക്ഷനു സമീപം ഹോട്ടലിനു മുന്നില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങവേ പിന്നാലെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷമീറിനെ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.