അമ്മയുടെ കണ്‍മുന്നില്‍ വെച്ച് മകനെ വെള്ളക്കെട്ടില്‍ കാണാതായി. കാസര്‍കോട് ജില്ലയിലാണ് സംഭവം. ബങ്കളം പാല്‍ സൊസൈറ്റിക്കു സമീപം ജമാഅത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സെബാസ്റ്റ്യന്റെ മകന്‍ ആല്‍ബിന്‍ സെബാസ്റ്റ്യനെ (17) യാണ് കാണാതായത്.കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഒട്ടു കമ്ബനിയിലേക്ക് കളിമണ്ണെടുത്തതിന് പിന്നാലെ രൂപപ്പെട്ട വെള്ളക്കെട്ടിലാണ് 17കാരനെ കാണാതായത്. മൂന്ന് ആള്‍പൊക്കത്തിലുള്ള വെള്ളക്കെട്ടാണിത്.ബന്ധുക്കള്‍ക്കൊപ്പമാണ് കുട്ടി വെള്ളക്കെട്ടില്‍ നീന്താന്‍ ഇറങ്ങിയതായിരുന്നു. കുട്ടിയുടെ അമ്മയും ഈ സമയം വെള്ളക്കട്ടിനരികെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് കാണാതായത്.അമ്മയുടെ നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.