മുവാറ്റുപുഴ : കോളജിനു മുന്നില്‍ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിര്‍മല കോളജിന് മുന്നില്‍വെച്ച് വിദ്യാര്‍ഥിനിയായ ആര്‍ നമിത ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തില്‍ പ്രതിയായ ആന്‍സന്‍ ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെയാണു ആശുപത്രിയില്‍ നിന്ന് ഇയാളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ജൂലൈ 26നാണു കേസിന് ആസ്പദമായ സംഭവം
അപകടത്തില്‍ പരുക്കേറ്റ ആന്‍സന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തലയ്ക്കും കാലിനും ഉണ്ടായ പരുക്ക് ഭേദമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തതോടെയാണു പോലീസ് അറസ്റ്റ് ചെയ്തത്.അതേ സമയം വിദ്യാര്‍ഥികളില്‍ നിന്നുള്ള പ്രതിഷേധം ഭയന്ന് പോലീസ് ആന്‍സനെ പകല്‍ അപകട സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തിയില്ല.