ഉദിയൻകുളങ്ങര: വിവിധ മൊബൈല്‍ ഷോപ്പുകളില്‍ കവര്‍ച്ച നടത്തിയ സംഘത്തെ പാറശാല പൊലീസ് പിടികൂടി. വെങ്ങാനൂര്‍ കെ.എസ്.റോഡില്‍ അയ്യങ്കാളി ലൈഫ് പദ്ധതി വീട്ടില്‍ എബി (21), വെങ്ങാനൂര്‍ പറമ്ബ് വിളാകം വീട്ടില്‍ രഞ്ജിത്ത് (18), വെങ്ങാനൂര്‍ കെ.എസ് റോഡില്‍ തുണ്ട് വിളാകം വീട്ടില്‍ വിഷ്ണു (22), വാഴമുട്ടം രാജേഷ് ഭവനില്‍ പ്രവീണ്‍ പ്രസാദ് (19) എന്നിവരാണ് പിടിയിലായത്. പ്രവീണ്‍ ധന്യംകോട് ഭാഗത്തെ മൊബൈല്‍ ഫോണുകളും ഹെല്‍മറ്റ് അടക്കമുള്ളവ മോഷ്ടിച്ചതിനാണ് പിടിയിലായത്. മറ്റു പ്രതികള്‍ നെയ്യാറ്റിൻകര, അമരവിള അഷറഫിന്റെ ഉടമസ്ഥതയിലുള്ള എം. ഫേണ്‍ എന്ന മൊബൈല്‍ ഷോപ്പില്‍ രാത്രി രണ്ടുമണിക്ക് ഷട്ടര്‍ കുത്തിപ്പൊളിച്ച് ഷോപ്പിലുണ്ടായിരുന്ന വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും മറ്റ് അനുബന്ധ സാധനങ്ങളും കവര്‍ന്നിരുന്നു. ഇതില്‍ വിഷ്ണു നിരവധി ക്രിമിനല്‍ കേസുകളിലും കഞ്ചാവ് കേസിലും പ്രതിയാണ്.