കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറയില്‍ കഴിഞ്ഞദിവസം ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു.വട്ടച്ചിറ ആദിവാസി കോളനിയോട് ചേര്‍ന്നുള്ള ജനവാസ മേഖലയിലാണ് കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി തെങ്ങ്, കൊക്കോ, ജാതി, വാഴ, കപ്പ അടക്കമുള്ള കൃഷി നശിപ്പിച്ചത്. ഇല്ലിമൂട്ടില്‍ ടോമിയുടെ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം കായ്ഫലമുള്ള പത്തിലധികം തെങ്ങ്, ജാതി, കൊക്കോ, വാഴ അടക്കമുള്ള കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. ടോമിയുടെ വീട്ടുമുറ്റത്ത് എത്തിയ ആനക്കൂട്ടം വളര്‍ത്തു നായയെ കൂട് സഹിതം താഴ്ചയിലേക്ക് കുത്തി മറിച്ചിട്ടു. രാത്രിയില്‍ ഏറെനേരം വീടിന് സമീപത്ത് തമ്ബടിച്ച കാട്ടാനക്കൂട്ടം വലിയ രീതിയില്‍ ഭീതി പരത്തിയ ശേഷമാണ് പിൻവാങ്ങിയത്. കപ്യാരുമലയില്‍ തങ്കച്ചൻ, മണിക്കൊമ്പേല്‍ മത്തായി തുടങ്ങി നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.