ന്യൂയോര്‍ക്ക്: എല്ലാ ദിവസവും നല്‍കുന്ന കോഫിയില്‍ അല്‍പാല്‍പം വിഷം ചേര്‍ത്ത് ഭര്‍ത്താവിനെ വകവരുത്താന്‍ ശ്രമിച്ച യുവതി ഒടുവില്‍ പിടിയിലായി.യുഎസ് സംസ്ഥാനമായ അരിസോണയിലെ 34 കാരിയായ മെലഡി ഫെലിക്കാനോ ജോണ്‍സണിനെയാണ് കൈയ്യോടെ പിടികൂടിയത്. മാസങ്ങളോളമായി ഭര്‍ത്താവിന്റെ കാപ്പിയില്‍ ബ്ലീച്ച് കലര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു ഇവര്‍.
മെലഡി ഫെലിക്കാനോ ജോണ്‍സണിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകശ്രമം, ആക്രമണശ്രമം, ഭക്ഷണത്തിലോ പാനീയത്തിലോ വിഷം ചേര്‍ക്കല്‍ എന്നീ കുറ്റം ചുമത്തി.കാപ്പിയില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് രഹസ്യമായി നിരീക്ഷിച്ചാണ് ഭാര്യയെ പിടികൂടിയത്.യുഎസ് എയര്‍ഫോഴ്സില്‍ സേവനമനുഷ്ഠിക്കുന്ന റോബി ജോണ്‍സണ്‍, പൂള്‍ ടെസ്റ്റിംഗ് സ്ട്രിപ്പുകള്‍ ഉപയോഗിച്ച് തന്റെ കോഫി പോട്ടില്‍ അസാധാരണമാംവിധം ഉയര്‍ന്ന ക്ലോറിന്‍ അളവ് കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് റോബി ജോണ്‍സണുമൊത്ത് ജര്‍മനിയില്‍ താമസിക്കുകയായിരുന്നു യുവതി.
സത്യം പുറത്തുകൊണ്ടുവരാന്‍, റോബി ജോണ്‍സണ്‍ ഒരു ഒളിക്യാമറ സ്ഥാപിച്ചു.