തിരുവനന്തപുരം : ഏക സിവിൽ കോഡിനെ സംബന്ധിച്ച് ഐ എൻ എൽ സിമ്പോസിയം 11 ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് വൈ. എം സി എ ഹാളിൽ നടത്തും. എൻ എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർ കോവിലിന്റെ അധ്യക്ഷതയിൽ ചേരുന്ന പരിപാടി വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു രാഷ്ട്രീയ മത സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ സംബന്ധിക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അറിയിച്ചു.