തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു. സഹോദരങ്ങളായ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍ .നരുവാം മൂട് ഐക്കോട്ടുകോണം മുക്കാം പാലമൂട് ആരോണ്‍ ഭവനില്‍ സൂസണ്‍ എന്ന് വിളിക്കുന്ന സാം . ജെ വത്സലൻ (47) ആണ് മരിച്ചത്. സംഭവവുമായി ബണ്ഡപ്പെട്ട് നെല്ലിമൂട് ചരുവിള കനാൻ മെലഡിയില്‍ ഡേവിഡ് രാജ് ( 45), സമ്ബത്ത് രാജ് (37), മാരായമുട്ടം ചുള്ളിയൂര്‍ വല്ലാവിളഗോല്‍ഗത്താ ഭവനില്‍ സാം രജ് (47) എന്നിവരെ കാഞ്ഞിരംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ദുബായില്‍ മ്യൂസിക് ലക്ചററായ ഡേവിഡ് രാജും പിഎച്ച്‌ഡി ഫാക്കല്‍റ്റി ആയ ഡോ. ലീനയും കഴിഞ്ഞ മാസമാണ് അവധിക്ക് നാട്ടില്‍ എത്തിയത്.ലീനയുടെ വീടും പറമ്ബും നോക്കിപ്പരിപാലിച്ചിരുന്നത് സാം ജെ.വത്സലനാണ്.ഇയാളെ മാറ്റി മറ്റൊരാളെ നിയമിച്ചതിലുള്ള വിരോധത്തിലാണ് മദ്യലഹരിയില്‍ വീട് കയറി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി ഒൻപതരയോടെ വീട്ടില്‍ എത്തിയ സാം .ജെ. വത്സലൻ വീടിന്‍റെ ജനല്‍ ചില്ലകള്‍ അടിച്ചു തകര്‍ത്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും സാം മടങ്ങിപ്പോയി.
രാത്രി പന്ത്രണ്ടോടെ മറ്റൊരാളൊടൊപ്പം ബൈക്കില്‍ എത്തിയ സാം വീട്ടില്‍ കയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചു. വാക്കേറ്റവുംപിടിവലിക്കുമിടയില്‍ തലയ്ക്കടിയേറ്റ് സാം നിലത്തു വീണു.രക്തം വാര്‍ന്ന് കിടന്ന ഇയാളെ കാഞ്ഞിരംകുളം പോലീസ് എത്തി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരണപ്പെട്ടു.