കിഴക്കേകോട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇന്നലെ വെെകിട്ടാണ് മണ്ണന്തല സ്വദേശിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ ഗീതു എന്ന പേരുള്ള ട്രാൻസ് വുമണിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഫോര്‍ട്ട് പൊലീസ് സ്റ്റേഷൻ എസ് എച്ച്‌ ഒ രാഗേഷ് കേരളകൗമുദി ഓണ്‍ലെെനിനോട് പ്രതികരിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടന്ന് ആശുപത്രിയില്‍ കഴിയുന്ന ഗീതു പൊലീസ് നിരീക്ഷണത്തിലാണ്. ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും അദ്ദഹം പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seven + seventeen =