ആലപ്പുഴ: ആലപ്പുഴയില്‍ നിയന്ത്രണം നഷ്ടമായ കാറിടിച്ച് ആറ് പേര്‍ക്ക് പരിക്ക്. സ്കൂട്ടര്‍ യാത്രക്കാരനായ ആലപ്പുഴ സ്വദേശി ജോസിൻ ജോസഫ് (28), കാര്‍ യാത്രക്കാരായ വനജ, നിഷ, നടന്നു പോകുകയായിരുന്ന ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജൻസ് ആയ സുവര്‍ണ, സ്വാതി, വീണ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച വൈകിട്ട് ദേശീയപാതയില്‍ അമ്ബലപ്പുഴ ഇരട്ടക്കുളങ്ങര ഭാഗത്താണ് അപകടം സംഭവിച്ചത് . സ്കുട്ടറിലിടിച്ച് നിയന്ത്രണം തെറ്റിയ കാര്‍ നടന്നു പോകുകയായിരുന്ന മൂന്നു പേരെ ഇടിക്കുകയായിരുന്നു.