ഈരാറ്റുപേട്ട: ബൈക്ക് മോഷണക്കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കുമളി പാണംപറമ്പില്‍ അലന്‍ തോമസി (23) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്കഴിഞ്ഞ ആറിന് ഈരാറ്റുപേട്ട ചേലച്ചുവട് ഭാഗത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കൈപ്പള്ളി സ്വദേശിയുടെ പള്‍സര്‍ ബൈക്കാണ് പ്രതി മോഷ്ടിച്ചത്. പരാതിയെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മോഷ്ടാവിനെ തിരിച്ചറിഞ്ഞ് എറണാകുളത്തു നിന്നും പിടികൂടുകയുമായിരുന്നു.