തൊടുപുഴ: തൊടുപുഴയില്‍ ഗൃഹനാഥന് കിടപ്പു മുറിയില്‍ വെടിയേറ്റ് മരിച്ചു. മാവടി പ്ലാക്കല്‍വീട്ടില്‍ സണ്ണി തോമസ് (57) ആണ് കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
മുറിയില്‍നിന്ന് വെടിശബ്ദം കേട്ടെത്തിയ വീട്ടുകാര്‍ നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സണ്ണിയെ കണ്ടെത്തിയത്. ഇവരുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികള്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിന്നീട് പൊലീസെത്തി പരിശോധിച്ചെങ്കിലും തലയിലെ മുറിവാണ് മരണകാരണമെന്ന് കണ്ടെത്തുകയും ആത്മഹത്യയാണോ എന്ന സംശയത്തില്‍ കേസ് എടുക്കുകയുമായിരുന്നു.എന്നാല്‍ ഉച്ചയോടെ നടത്തിയ പ്രാഥമിക പോസ്റ്റുമോര്‍ട്ടത്തിലാണ് മൂക്കിന് സമീപം വെടിയേറ്റതായി സ്ഥിരീകരിച്ചത്.