അരൂര്‍: പനയില്‍നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ചന്തിരൂര്‍ പന്ത്രണ്ടാം വാര്‍ഡില്‍ എടപ്രക്കാട്ട് കളത്തില്‍ പുഷ്കരൻ-രമണി ദമ്പതികളുടെ മകൻ വൈഷ്ണവ് (18) ആണ് മരിച്ചത്.കഴിഞ്ഞ 12-ന് ആണ് സംഭവം. തൃശൂരില്‍ വച്ച് പനയില്‍ പട്ട വെട്ടാൻ കയറിയ യുവാവ് പിടിവിട്ട് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന്, ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 10-ന് മരിക്കുകയായിരുന്നു.