കോട്ടയം: ഏറ്റുമാനൂരില്‍ കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടിത്താനം കൂന്താര്‍ മണിയേല്‍ രാജുവിന്റെ മകൻ രാഹുല്‍ (34) ആണു മരിച്ചത്. തച്ചിരവേലില്‍ പോള്‍ ജോസഫ് (38) ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി 11 മണിയോടെ എംസി റോഡില്‍ ഏറ്റുമാനൂര്‍ തവളക്കുഴിയിലാണ് അപകടം.
ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് പട്ടിത്താനം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു. ബൈക്ക് ബസിനടിയില്‍പെട്ടു. പൊലീസ് എത്തിയാണ് ആംബുലൻസില്‍ ആശുപത്രിയിലെത്തിച്ചത്. പ്ലമിങ് ജോലിക്കാരനാണ് രാഹുല്‍.