ന്യൂയോര്‍ക്ക് : ഇന്ത്യക്കാരായ ദമ്പതികളെയും ആറു വയസ്സുള്ള മകനെയും അമേരിക്കയില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി.കര്‍ണാടക സ്വദേശികളായ യോഗേഷ് നാഗരാജപ്പ (37), ഭാര്യ പ്രതിഭ അമര്‍നാഥ് (35), മകൻ യഷ് എന്നിവരെ മെരിലാൻഡിലെ വസതിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭാര്യയെയും മകനെയും വെടിവച്ച് കൊലപ്പെടുത്തിയശേഷം യോഗേഷ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം. കര്‍ണാടകയിലെ ദാവൻഗരെ സ്വദേശികളാണ് ഇവര്‍. ഇരുവരും സോഫ്റ്റ്വെയര്‍ എൻജിനിയര്‍മാരാണ്.