എം അഡ്സ് മീഡിയയുടെ നേതൃത്വത്തിൽ സൗത്ത് ഇന്ത്യയിൽ ആദ്യമായി പരസ്യ ചിത്രമേള വരുന്നു. നവംബർ 1, 2,3, തീയതികളിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ചായിരിക്കും സൗത്ത് ഇന്ത്യയിലെ പ്രഥമ ചലച്ചിത്രമേള നടക്കുക. പരസ്യ കലയുടെ സർഗാത്മകതയും ദക്ഷിണേന്ത്യൻ സംസ്കാരത്തിന്റെ സത്തയും വൈവിധ്യങ്ങളും പ്രതിനിധാനം ചെയ്യുന്ന ഏറ്റവും ശ്രദ്ധേയവും ഉപഭോകൃത സ്വാധീനവുമുള്ള പരസ്യങ്ങൾക്ക് ഈ മേള സാക്ഷ്യം വഹിക്കും.
പരസ്യ കരയുടെ വിദഗ്ധർ നെറ്റ് വർക്കിംഗ് ഇൻഡസ്ട്രിയലിസ്റ്റ്കൾ ചലച്ചിത്ര നിർമ്മാതാക്കൾ മാർക്കറ്റിംഗ് പ്രൊഫഷനുകൾ എല്ലാവരും ഒത്തുചേർന്ന ഈ മേള ഒരു നൂതനമായ അനുഭവമായിരിക്കും. മികച്ച പരസ്യ ചിത്രങ്ങളുടെ പ്രദർശനം ഏറ്റവും മികച്ച പരസ്യ ചിത്രങ്ങൾക്കുള്ള അവാർഡ് സമർപ്പണം എന്നിവയ്ക്കൊപ്പം ചിന്തോദീപകമായ ചർച്ചകൾ മാസ്റ്റർ ക്ലാസുകൾ സെമിനാറുകൾ റെഡ് കാർപെറ്റ് ഗാല എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങൾ ആയിരിക്കും എന്ന് എം അഡ്സ് മീഡിയ ഡയറക്ടറും മേളയുടെ ഫെസ്റ്റിവൽ ഡയറക്ടറുമായ ചലച്ചിത്ര സംവിധായകൻ അറിയിച്ചു.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ സൗത്ത് ഇന്ത്യയിലെ ആദ്യത്തെ പരസ്യ ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ബുക്കിംഗ് മുഖചിത്രം ചലച്ചിത്ര താരവും ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടറുമായ ഗായത്രി ചലച്ചിത്ര നിർമ്മാതാവ് ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടറുമായ ശരത് സദനു കൈമാറിക്കൊണ്ട് പ്രകാശനം നിർവഹിച്ചു. ബിജു രാജ് സുരേന്ദ്രൻ എം ബിജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.