ചെന്നൈ: ചെന്നൈയില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് കുടിവെള്ള ടാങ്കര്‍ ലോറിയുടെ അടിയില്‍ പെട്ട് 10 വയസ്സുകാരി മരിച്ചു.അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്ന ലിയോറ ശ്രീ (10) ആണ് മരിച്ചത്. അപകടമുണ്ടായതിന് പിന്നാലെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കല്‍പ്പേട്ടിന് സമീപത്തെ കോവിലമ്ബാക്കത്താണ് അപകടമുണ്ടായത്.മടിപാക്കത്തെ സ്‌കൂളിലേക്കുള്ള യാത്രയില്‍ ട്രാഫിക് ബ്ലോക്കിനിടയില്‍ വച്ചാണ് അപകടമുണ്ടായത്. നേരത്തെ കോവിലമ്ബാക്കത്തിന് സമീപത്ത് കുടിവെള്ള ടാങ്കറുകള്‍ അനധികൃതമായി ഓടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.തിരുവനന്തപുരം: യാത്രക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ ബസ് സൗകര്യം ലഭ്യമാക്കാന്‍ സ്മാര്‍ട്ട് സിറ്റിയുടെ മാര്‍ഗദര്‍ശി ആപ്പ് പുറത്തിറക്കി. ഇതിലൂടെ ബസ് ട്രാക്കിങ്, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയ കാര്യങ്ങള്‍ മൊബൈല്‍ ഫോണിലൂടെ അറിയാന്‍കഴിയും.അതേസമയം, തലസ്ഥാനത്ത് 113 ബസുകള്‍ കൂടി കെഎസ്‌ആര്‍ടിസിക്ക് ലഭിക്കും.