തിരുവനന്തപുരം : അശാസ്ത്രീയമായ ഇ -ഫയലിംഗ് സമ്പ്രദായം അവസാനിപ്പിക്കുക, ഫിസിക്കൽ ഫയലിംഗ് നില നിർത്തുക, കൈ എഴുത്ത് കോപ്പികൾ സ്വീകരിക്കുക, പകർപ്പ് അപേക്ഷകൾ പൂർണ്ണമായും ഫിസിക്കൽ ഫയലിംഗ് നിലനിർത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരള ലേയർസ് ക്ലെർക്സ് അസോസിയേഷൻ 24ന് കേരളത്തിൽ എമ്പാടും ഉള്ള കോടതി സെന്ററുകളിൽ രാവിലെ 10മുതൽ ഉച്ചക്ക് 2മണിവരെ ഉപവസിക്കുന്നു. സംസ്ഥാന തല ഉദ്ഘാടനം വഞ്ചിയൂർ ജംഗ്ഷനിൽ കടകം പള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു. അസോസിയേഷൻ പ്രസിഡന്റ് കെ ബി രാജാശേഖരൻ നായർ, ജനറൽ സെക്രട്ടറി കെ. രാജ മാ ണിക്ക്യം തുടങ്ങിയ നേതാക്കൾ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.