തിരുവനന്തപുരം : മോന്‍സന്‍ മാവുങ്കലുമായി ചേര്‍ന്ന് ചാനലിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാംപ്രതിയും സി.പി.എം. പ്രാദേശിക നേതാവുമായ പൂവച്ചല്‍ പുളിങ്കോട് രേവതിയില്‍ ഹരിപ്രസാദിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഈഞ്ചക്കല്‍ ക്രൈംബ്രാഞ്ച് യൂണിറ്റ് 4-ലെ ഇന്‍സ്പെക്ടര്‍ ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഹരിപ്രസാദിനെക്കുറിച്ചുള്ള രഹസ്യവിവരം ക്രൈംബ്രാഞ്ച് എസ്.പി: കെ.കെ. അജിക്ക് ലഭിച്ചതിനെത്തുടര്‍ന്നാണ് ഇയാൾ പിടിയിലായത്.