കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 44 കോടി രൂപയുടെ മയക്കുമരുന്നുമായി ഉത്തര്‍പ്രദേശ് സ്വദേശി ഡിആര്‍ഐയുടെ പിടിയിലായി.മൂന്നരക്കിലോ കൊക്കൈയ്‌നും ഒന്നേകാല്‍ കിലോ ഹെറോയിനുമാണ് പിടികൂടിയത്.നെയ്റോബിയില്‍ നിന്ന് സൗദിയില്‍ എത്തിച്ചശേഷം എയര്‍ അറേബ്യ വഴി കരിപ്പൂരില്‍ എത്തിച്ചതാണ് ലഹരിമരുന്ന്. ചെരുപ്പുകളിലും ബാഗുകളിലും മറ്റ് ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന്. ഇയാള്‍ ആര്‍ക്കു വേണ്ടിയാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് പരിശോധിച്ചുവരികയാണ്.