ലക്‌നോ: കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്‍റെ ലക്‌നോവിലെ വീട്ടിലാണ് സംഭവം.മന്ത്രിയുടെ മകന്‍റെ അടുത്ത സുഹൃത്തായ വിനയ് ശ്രീവാസ്തവ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തുനിന്ന് ഒരു തോക്ക് കണ്ടെടുത്തിട്ടുണ്ട്. ഈ തോക്കിന്‍റെ ലൈസന്‍സ് മന്ത്രിയുടെ മകന്‍റെ പേരിലുള്ളതാണെന്ന് പോലീസ് അറിയിച്ചു.അതേസമയം സംഭവസമയത്ത് മകന്‍ വീട്ടിലില്ലായിരുന്നെന്നും ഇയാള്‍ ഡല്‍ഹിയില്‍ ആയിരുന്നെന്നുമാണ് മന്ത്രിയുടെ വാദം.