ആലപ്പുഴ : ആലപ്പുഴയില്‍ ടാങ്കര്‍ ലോറിയുടെ പിന്നില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര കവലയിലാണ് അപകടം സംഭവിച്ചത്. മംഗലാപുരത്തു നിന്നും തിരുനെല്‍വേലിക്ക് ടാറും കയറ്റി പോയ ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവില്‍ നാലുപേരുടെ നില ഗുരുതരമാണ്.