മട്ടന്നൂര്‍: ഡീസലുമായി പോകുകയായിരുന്ന ടാങ്കര്‍ലോറിക്ക് തീപിടിച്ചു. എടയന്നൂര്‍ തെരൂരിലാണ് സംഭവം.ലോറിയുടെ ഡ്രൈവര്‍ ക്യാബിൻ കത്തിനശിച്ചു. ഉടൻ തീയണയ്ക്കാൻ സാധിച്ചതിനാല്‍ വൻ അപകടം ഒഴിവായി.
മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ തെരൂര്‍ പെട്രോള്‍ പമ്പിന് സമീപം വെള്ളിയാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. വെള്ളപ്പറമ്പിലെ ഒരു സ്ഥാപനത്തിലേക്ക് ഡീസലുമായി പോയ ലോറിക്കാണ് തീപിടിച്ചത്. ക്യാമ്പിന് സമീപത്തുനിന്ന് പുക ഉയരുന്നത് കണ്ട് ലോറി നിര്‍ത്തി ഡ്രൈവറും പമ്പിലെ ജീവനക്കാരും ചേര്‍ന്ന് തീയണയ്ക്കാൻ ശ്രമിക്കുകയായിരുന്നു.വിവരമറിഞ്ഞ് മട്ടന്നൂര്‍ അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്.
ലോറിയുടെ മുൻവശത്തെ സീറ്റുകള്‍ഉള്‍പ്പെടെ കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപ്പിടിത്തമുണ്ടായതെന്നാണ് നിഗമനം. അപകടത്തെത്തുടര്‍ന്ന് മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.