(അജിത് കുമാർ. ഡി )
തിരുവനന്തപുരം : ഈ വർഷത്തെ പൂജവയ്പ്പ് മഹോത്സവത്തിന് തുടക്കം കുറിച്ച് നവരാത്രി വിഗ്രഹ ഘോഷ യാത്ര ഒക്ടോബർ 11ന് ശുചീന്ദ്രത്തു നിന്നും ആരംഭിക്കും.11ന് രാവിലെ ശുചീന്ദ്രത്തു കേരള പോലീസ്, തമിഴ് നാട് പോലീസ് മുന്നൂറ്റി നങ്ക ദേവി വിഗ്രഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകുന്നതോടെ യാണ് വിഗ്രഹഘോഷ യാത്ര ആരംഭിക്കുന്നത്.12ന് രാവിലെ കുമാര കോവിലിൽ നിന്നും രാവിലെ 5.30ന് കുമാരസ്വാമി ഘോഷയാത്ര 7മണിയോടെ പദ്മനാഭ പുരത്തു എത്തും. രാവിലെ 7.30നും,8.30നും ആണ് ചരിത്ര പ്രസിദ്ധമായ ഉടവാൾ കൈമാറ്റം നടക്കുന്നത്. തുടർന്ന് കുമാരസ്വാമി, മുന്നൂറ്റി നങ്ക, സരസ്വതി ദേവി എന്നീ വിഗ്രഹങ്ങൾ അനന്തപുരിയിലേക്ക് ഘോഷയാത്ര ആയി തിരിക്കും.13ന് രാവിലെ കേരള അതിർത്തി ആയ കളിയിക്കാവിളയിൽ എത്തി ചേരുന്ന വിഗ്രഹ ഘോഷയാത്രക്ക് വെസ്റ്റ് ബംഗാൾ ഗവർണർ ആനന്ദ ബോസ് സ്വീകരണം നൽകും. ചരിത്രത്തിൽ ആദ്യമായിട്ടാണ് മറ്റൊരു സ്റ്റേറ്റിലെ ഗവർണർ വിഗ്രഹങ്ങളെ സ്വീകരിക്കാൻ എത്തുന്നത്.14ന് വൈകുന്നേരം 7മണിക്ക് കിള്ളിപ്പാലം ജംഗ്ഷനിൽ എത്തുന്ന വിഗ്രഹങ്ങൾക്ക് സംസ്ഥാന പോലീസ് ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് തിരുവിതാം കൂർ നവരാത്രി ആഘോഷട്രസ്റ്റ് നവരാത്രി വിഗ്രഹങ്ങൾക്ക് വൻപിച്ച സ്വീകരണം നൽകും. തുടർന്ന് ഇക്കുറി ട്രസ്റ്റ് 4000പേർക്ക് അന്നദാനം നൽകുന്ന പരിപാടിനടത്തും എന്ന് ട്രസ്റ്റ് സെക്രട്ടറി എസ് ആർ രമേശ് അറിയിച്ചു.