സുല്‍ത്താൻ ബത്തേരി: വയനാട് സുല്‍ത്താൻ ബത്തേരി മൂലങ്കാവില്‍ ജനവാസ മേഖലയിലിറങ്ങി ഭീതിവിതച്ച കടുവ കൂട്ടില്‍ കുടുങ്ങി.എറളോട്ട്കുന്നില്‍ കോഴിഫാമിന് സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ കടുവ കുടുങ്ങിയത്. കടുവയെ പിടിക്കാനായി ചിറ്റാമാലിയിലെ തോട്ടത്തിലും കൂട് സ്ഥാപിച്ചിരുന്നു. കൂട്ടില്‍ കുടുങ്ങിയ കടുവയെ വനംവകുപ്പിന്‍റെ പച്ചാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.ദേശീയപാതയോരത്ത് മൂലങ്കാവിനും കല്ലൂരിനും ഇടയിലുള്ള ഭാഗത്താണ് പലയിടങ്ങളിലായി കടുവയെ കണ്ടിരുന്നത്. മൂലങ്കാവ് പ്രദേശം കടുവ ഭീതിയില്‍ സന്ധ്യമയങ്ങുന്നതോടെ വിജനമാവുന്ന സാഹചര്യമായിരുന്നു.തിങ്കളാഴ്ച സ്കൂള്‍ തുറക്കും മുമ്പ് എങ്ങനെയും കടുവയെ പിടികൂടണമെന്ന് ശനിയാഴ്ച നൂല്‍പുഴ പഞ്ചായത്ത് ഓഫിസ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി അവലോകന യോഗം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കടുവയെ പിടികൂടിയതോടെ പ്രദേശത്തുകാര്‍ക്ക് താല്‍ക്കാലിക ആശ്വാസമായിരിക്കുകയാണ്.