ഇടുക്കി: ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്ന ആംബുലന്‍സ് പത്തടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു.സേനാപതി വട്ടപ്പാറ ചെമ്പുഴയില്‍ അന്നമ്മ പത്രോസാ(80)ണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അന്നമ്മയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ സേനാപതി വട്ടപ്പാറയിലുള്ള വീട്ടിലേക്ക് വരുംവഴിയായിരുന്നു അപകടം. രാജാക്കാട് പന്നിയാര്‍കുട്ടിക്ക് സമീപം കുളത്രക്കുഴിയില്‍ വച്ച് ആംബുലന്‍സ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ അന്നമ്മയെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.