ഫരീദാബാദ്: ഹരിയാനയില്‍ സ്കൂള്‍ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന 47 വിദ്യാര്‍ഥികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.എച്ചലോണ്‍ കോളജിലെ സിഎൻജി ബസിലാണ് തീപിടിത്തമുണ്ടായത്.ചൊവ്വാഴ്ച ഡല്‍ഹിയില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി കാബൂള്‍പൂരിലേക്ക് വരികെ ഭുവാപൂര്‍ റോഡില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തമുണ്ടാകാൻ കാരണമായത്. തുടര്‍ന്ന് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് എല്ലാ വിദ്യാര്‍ഥികളെയും സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.