എസ് പി ജിൻ ഡയറക്ടർ അരുൺ കുമാർ സിഹ അന്തരിച്ചു

സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി ) ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു. പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു അന്ത്യം. 61 വയസായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. 2016 മുതല്‍ എസ്പിജി തലവനായി പ്രവര്‍ത്തിക്കുന്നു. . പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗത്തിന്‍റെ ചുമതല വഹിച്ചിരുന്ന കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്..
ജാർഖണ്ഡിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ സിൻഹ കേരളാ കേഡറില്‍ 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ മേയില്‍ വിരമിക്കാനിരിക്കെ സിന്‍ഹയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകിയിരുന്നു. ഡയറക്ടര്‍ ജനറല്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം. പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് സിന്‍ഹ. എസ്‍പിജി ഡയറക്ടര്‍ ആണെങ്കിലും അരുണ്‍കുമാര്‍ സിന്‍ഹ പ്രധാനമന്ത്രിയോടൊപ്പമോ അല്ലാതെയോ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാറില്ല.കേരള പൊലീസിന്‍റെ ഭാഗമായി ഒട്ടേറെ ഉത്തരവാദിത്തങ്ങള്‍ മികവോടെ നിർവഹിച്ച ഉദ്യോഗസ്ഥനായിരുന്നു അരുൺകുമാർ സിൻഹ
തിരുവനന്തപുരത്ത് ഡിസിപി കമ്മീഷണർ, റേഞ്ച് ഐജി, ഇന്റലിജൻസ് ഐജി, അഡ്മിനിസ്‌ട്രേഷൻ ഐജി എന്നിങ്ങനെ കേരള പോലീസിന്റെ സുപ്രധാന പദവികളിൽ അരുൺ കുമാർ സിൻഹ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാലദ്വീപ് പ്രസിഡന്റ് അബ്ദുൾ ഗയൂമിനെ വധിക്കാൻ ശ്രമിച്ച സൂത്രധാരൻ അരുൺ കുമാർ സിൻഹ ക്രമസമാധാന ചുമതലയായിരിക്കെയാണ് തലസ്ഥാനത്ത് പിടിയിലായത്.
അരുൺകുമാർ സിൻഹയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 × 4 =